പറശ്ശിനി മടപ്പുര അറിയിപ്പ്


                                                  

പറശ്ശിനി:പറശ്ശിനി മടപ്പുര കുടുംബത്തിൽ പുല ബാധകമായതിനാൽ ജൂലൈ 23 മുതൽ ആഗസ്ത് 1 വരെ ഉച്ചയ്ക്ക് 2.30 മുതൽ വൈകുന്നേരം 4:30 വരെ മുത്തപ്പൻ വെള്ളാട്ടം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ഭക്തജനങ്ങൾക്ക് രാവിലെ 5.30 മുതൽ രാത്രി 8.30 വരെ മടപ്പുരയ്ക്ക് അകത്ത് ദർശന സൗകര്യം ഉണ്ടായിരിക്കും.

കുട്ടികൾക്കുള്ള ചോറൂൺ വഴിപാട്, ചായ പ്രസാദം എന്നിവയുടെ വിതരണവും രണ്ട് നേരങ്ങളിലെ അന്നദാനവും പ്രസാദ വിതരണവും മുടക്കമില്ലാതെ തുടരുമെന്ന് മടപ്പുര ഭാരവാഹികള്‍ അറിയിച്ചു.

-----------------------------------------------
 

0/Post a Comment/Comments