കുന്നിൽ നിന്നും കൂറ്റൻ പാറയിളകി വീട്ടിലേക്ക് പതിച്ചു


ഇരിട്ടി: കച്ചേരിക്കടവിൽ കനത്ത മഴയിൽ വീട്ടിന് പിറകിലെ കുന്നിൽ നിന്നും കൂറ്റൻ പാറ ഇളകി വീട്ടിലേക്ക് പതിച്ചു. പാറ വീടിന്റെ തിണ്ടിലും ചുമരിലും തട്ടി നിന്നതിനാൽ വലിയ അപകടം ഒഴിവായി. കച്ചേരിക്കടവിലെ കെ.എസ്. ബിനോയിയുടെ വിട്ടിലേക്കാണ് കല്ല് പതിച്ചത്. അപകട സമയത്ത് വീട്ടിൽ ആരും  ഉണ്ടായിരുന്നില്ല. മൺ കട്ട കൊണ്ട് നിർമ്മിച്ച വീടാണ് ബിനോയിയുടേത്. ഇനിയും ഇളകി വീഴാൻ തക്ക നിലയിൽ കൂറ്റൻ  പാറകൾ വീടിന് അപകടഭീഷണിയായി കുന്നിൽ നില്പ്പുണ്ട്. ഇരിട്ടി താഹസിൽദാർ സി. വി. പ്രകാശൻ, അയ്യൻകുന്ന് വില്ലേജ് ഓഫീസർ കെ. വി. ജിജു, പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, പഞ്ചായത്ത് അംഗങ്ങളായ ബിജോയ് പ്ലാത്തോട്ടം, സജി മച്ചിത്തിനാനിയിൽ, ഐസക് ജോസഫ് എന്നിവർ സ്ഥലം സന്ദർശിച്ചു. വീട്ടിലേക്ക് പതിച്ച പാറ മാറ്റാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് റവന്യൂ അധികൃതർ പറഞ്ഞു.

0/Post a Comment/Comments