കര്‍ക്കിടകമാസ പൂജ: ശബരിമല നട തുറന്നു

ശബരിമല: കര്‍ക്കിടകമാസ പൂജകള്‍ക്കായി ധര്‍മ്മശാസ്‌താ ക്ഷേത്ര നട തുറന്നു. തന്ത്രി കണ്‌ഠരര്‌ രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി കെ.ജയരാമന്‍ നമ്ബൂതിരി ശ്രീകോവില്‍ നടതുറന്ന്‌ ദീപങ്ങള്‍ തെളിച്ചു.

രാജീവരരുടെ മകന്‍ കണ്‌ഠര്‌ ബ്രഹ്‌മദത്തനും ഉണ്ടായിരുന്നു. മാളികപ്പുറത്ത്‌ മേല്‍ശാന്തി വി.ഹരിഹരന്‍ നമ്ബൂതിരി നട തുറന്ന്‌ ദീപങ്ങള്‍ തെളിച്ചു. ഇന്ന്‌ പുലര്‍ച്ചെ അഞ്ചിന്‌ നട തുറക്കും. 
തുടര്‍ന്ന്‌ നിര്‍മ്മാല്യ ദര്‍ശനവും പതിവ്‌ അഭിഷേകവും നടക്കും. 5.30 ന്‌ മഹാഗണപതിഹോമം, നെയ്യഭിഷേകം. 7.30 ന്‌ ഉഷപൂജ, 12.30 ന്‌ ഉച്ചപൂജ, 21 വരെയുള്ള ദിവസങ്ങളില്‍ ഉദയാസ്‌തമയപൂജ, 25കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്‌പാഭിഷേകം എന്നിവ ഉണ്ടാകും.

 ദിവസവും ഉച്ചയ്‌ക്ക്‌ ഒന്നിന്‌ അടയ്‌ക്കുന്ന നട വൈകിട്ട്‌ അഞ്ചിന്‌ വീണ്ടും തുറക്കും. 
വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്ക്‌ ചെയ്‌ത്‌ ഭക്‌തര്‍ക്ക്‌ ദര്‍ശനത്തിന്‌ എത്താം. നിലയ്‌ക്കല്‍, പമ്ബ എന്നിവിടങ്ങളില്‍ ഭക്‌തര്‍ക്കായി സ്‌പോട്ട്‌ ബുക്കിങ്‌ സംവിധാനവും ഒരുക്കിയിട്ടുണ്ട്‌. 21 ന്‌ രാത്രി നട അടയ്‌ക്കും.



0/Post a Comment/Comments