വിദ്യാലയ മികവിന് 'കരുതലുമായി ' കെഎസ്ടിഎ -ഇരിട്ടി ഉപജില്ലാ ഉദ്ഘാടനം ജൂലൈ 31 ന് മുടക്കോഴി പി.പി.ആർ.എം.യു.പി.സ്കൂളിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. ഭാഷ , ശാസ്ത്രം, ഗണിതം എന്നീ വിഷയങ്ങളിൽ പ്രത്യേക പരിശീലനം നൽകി കുട്ടികൾക്ക് പഠന പിന്തുണ നൽകുക എന്നതാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ആഗസ്ത് ഒന്നു മുതൽ നവംബർ 30 വരെ നീണ്ടു നിൽക്കുന്ന ഒരു പഠന പദ്ധതിയാണ് തീരുമാനിച്ചിട്ടുള്ളത് മുഴക്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ടി.ബിന്ദു അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റി് oഗ് കമ്മറ്റി ചെയർ പേഴ്സൺ എ. വനജപഠനോപകരണങ്ങൾ വിതരണം ചെയ്തു. K STA ഇരിട്ടി ഉപജില്ലാ സെക്രട്ടറി എം. പ്രജീഷ് പദ്ധതി വിശദീകരണം നടത്തിപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.വി. വിനോദ്.ഇരിട്ടി ബി.പി.സി. ശ്രീ.ടി.എം. തുളസീധരൻ . പി.ടി.എ.പ്രസിഡണ്ട് എൻ.സനോജ്, കെ. വൽസൻ , എൻ.കുമാരൻ ,രഹ്ന വിജേഷ് എന്നിവർ ആശംസ നേർന്നു. കെ.എം.ജയചന്ദ്രൻ സ്വാഗതവും മിഥുന വി. നന്ദിയും പറഞ്ഞു
Post a Comment