വീടിന് മുകളിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ഇരിട്ടി: വീടിൻ്റെ ടെറസ് വൃത്തിയാക്കുന്നിനിടെ കാൽ തെന്നി വീണ് ഗുരുതരമായി പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരണപ്പെട്ടു. നടുവനാട് നിടിയാഞ്ഞിരത്തെ ഉച്ചമ്പള്ളി ബാലൻ്റെയും ജാനകിയുടെയും മകൻ ദിവാകരൻ (46) ആണ് മരിച്ചത്. മംഗലാപുരം സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച്ച  രാവിലെയായിരുന്നു അന്ത്യം. ഉളിയിൽ ടൗണിൽ അലുമിനിയം ഫാബ്രിക്കേഷൻ കട നടത്തിവരികയാണ്. വ്യാപാരി വ്യവസായി സമിതി ഉളിയിൽ യൂണിറ്റ് ജോ. സെക്രട്ടറിയാണ്.
ഭാര്യ: സജ്‌ന. മകൻ: ദേവപ്രയാഗ് (ചാവശ്ശേരി എച്ച് എസ് എസ് വിദ്യാർത്ഥി ). സഹോദരങ്ങൾ: രാജൻ, ശോഭ, രമണി, രജിത, സംസ്കാരം ഞായറാഴ്ച .


0/Post a Comment/Comments