ഒറ്റ ദിവസം കൊണ്ട് നാല് പെരുമ്പാമ്പുകളെ പിടികൂടി


 ഇരിട്ടി: ഇരിട്ടി മേഖലയിൽ നിന്നും ഒറ്റ ദിവസം കൊണ്ട് നാല് പെരുമ്പാമ്പുകളെ പിടികൂടി. ഇരിട്ടി സെക്ഷൻ വാച്ചറും  മാർക്ക് റെസ്ക്യൂ ടീം അംഗവുമായ ഫൈസൽ വിളക്കോടാണ് തിങ്കളാഴ്ച നാല് പെരുമ്പാമ്പുകളെ പിടികൂടിയത്.

തിങ്കളാഴിച്ച രാവിലെ പായം  വട്ട്യറയിലെ വിമലിന്റെ കോഴിക്കൂട്ടിൽ നിന്നുമാണ് ആദ്യം പെരുമ്പാമ്പിനെ പിടികൂടുന്നത്. പിന്നീട് വള്ളിയാട് പുലിമുക്കിലെ ഗോപാലന്റെ കോഴിക്കൂട്ടിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി. 

രണ്ടു പാമ്പുകളും കോഴിയെ വിഴുങ്ങിയ നിലയിലായിരുന്നു. പിന്നീടാണ് കീഴൂർ, പുന്നാട്  എന്നിവിടങ്ങളിലെ വീട്ടുപറമ്പിൽ നിന്നും പെരുമ്പാമ്പുകളെ ഫൈസൽ വിളക്കോട് പിടികൂടുന്നത്. പിടികൂടിയ പാമ്പുകളെ  വനത്തിലേക്ക് വിട്ടയച്ചു.
0/Post a Comment/Comments