നിറം മാറി വന്ദേഭാരത്; വെള്ളയ്‌ക്കും നീലയ്‌ക്കും പകരം കാവിയും ​ഗ്രേയും


ചെന്നൈ: വന്ദേഭാരത് ട്രെയിനുകൾക്ക് ഇനി പുതിയ നിറം. വെള്ളയും നീലയും നിറത്തിന് പകരം ഇനി കാവി-ചാര നിറത്തിലാണ് പുതിയ ട്രെയിനുകൾ പുറത്തിറങ്ങുക. നിലവിലുള്ളത് കഴുകി വൃത്തിയാക്കുന്നതിലുള്ള പ്രയാസം കാരണമാണ് പുതിയ നിറങ്ങൾ തെരഞ്ഞെടുത്തതെന്നാണ് വിവരം.

ചെന്നൈയിലെ ഇൻ​ഗ്രൽ കോച്ച് ഫാക്ടറിയിൽ പുതിയ ട്രെയിനുകളുടെ കോച്ച് നിർമാണം പുരോ​ഗമിക്കുകയാണ്. റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവ് ചെന്നൈയിലെത്തി പുതിയ കോച്ചുകളുടെ നിർമാണ പുരോ​ഗതി വിലയിരുത്തി. നിലവിൽ സർവീസ് നടത്തുന്ന ട്രെയിനുകൾക്ക് ചില സാങ്കേതിക പോരായ്‌മകൾ കണ്ടെത്തിയിട്ടുണ്ട്. അത് പരിഹരിച്ചാകും പുതിയ കോച്ചുകളുടെ നിർമാണമെന്നും മന്ത്രി അറിയിച്ചു.  

മേക്ക് ഇൻ ഇന്ത്യയുടെ ഭാഗമായാണ് പുതിയ വന്ദേഭാരത് കോച്ചുകൾ നിർമിച്ചത്. രാജ്യത്തെ തന്നെ എൻജിനീയർമാരും സാ​​ങ്കേതിക പ്രവർത്തകരുമാണ് നിർമാണത്തിനുണ്ടായിരുന്നത്. യാത്രക്കാരിൽ നിന്നും ലഭിച്ച പ്രതികരണങ്ങൾ കൂടി മുൻനിർത്തിയാണ് പുതിയ കോച്ചുകൾ ഡിസൈൻ ചെയ്തിരിക്കുന്നും മന്ത്രി കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം രണ്ട് വന്ദേഭാരത് എക്സ്പ്രസുകളുടെ കൂടി ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചിരുന്നു. ഗൊരഖ്പൂർ-ലക്നോ, ജോധ്പൂർ-സബർമതി റൂട്ടുകളിൽ സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസുകളുടെ ഫ്ലാഗ് ഓഫുകളാണ് പ്രധാനമന്ത്രി നിർവഹിച്ചത്.





0/Post a Comment/Comments