പൊട്ടിവീണ വൈദ്യുതികമ്പിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചു



വടകര:: വടകരയില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു. വടകര മണിയൂരിലെ കടയക്കുടി ഹമീദിന്റെ മകന്‍ മുഹമ്മദ് നിഹാലാണ് (16) മരിച്ചത്. മണപ്പുറത്ത് താഴെ വയലിന് സമീപമാണ് അപകടം. സൈക്കിളില്‍ പോകുമ്പോള്‍ പൊട്ടിവീണ കമ്പിയില്‍ തട്ടിയാണ് ഷോക്കേറ്റത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ബന്ധുവീട്ടില്‍ പോയി മടങ്ങുമ്പോഴാണ് അപകടം.




0/Post a Comment/Comments