അനധികൃത മദ്യവിൽപ്പന നടത്തിയ അടയ്ക്കാത്തോട് സ്വദേശിയെ പേരാവൂർ എക്സൈസ് അറസ്റ്റ് ചെയ്തു.

 അടക്കത്തോട്  ടൗൺ കേന്ദ്രമാക്കി വ്യാപകമായി അനധികൃത മദ്യ വില്പന നടക്കുന്നതായി ലഭിച്ച പരാതിയെ തുടർന്ന് ഇന്നലെ വൈകുന്നേരം നടന്ന പരിശോധനയിൽ അടക്കാത്തോട് സ്വദേശി താന്നിവേലിൽ സണ്ണി തോമസ്‌ (54/23) ആണ് പേരാവൂർ എക്‌സൈസിന്റെ പിടിയിൽ ആയത്. പ്രതിയിൽ നിന്നും ഇന്ത്യൻ നിർമിത വിദേശ മദ്യവും മദ്യം വിറ്റ വകയിൽ ലഭിച്ച പണവും പിടിച്ചെടുത്തു. ടി പ്രതിയെതുടർനടപടികൾക്കായി ഇന്ന് കൂത്തുപറമ്പ് JFCM കോടതി മുൻപാകെ ഹാജരാക്കും. എക്‌സൈസ് ഇൻസ്‌പെക്ടർ വിജേഷ് എ കെയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റിവ്‌ ഓഫീസർമാരായ എൻ പദ്മരാജൻ, സജീവൻ തരിപ്പ സിവിൽ എക്‌സൈസ് ഓഫീസർമാരായ സുരേഷ് സി, സിനോജ് വി, വനിത സിവിൽ എക്‌സൈസ് ഓഫീസർ കാവ്യാ വാസു എന്നിവർ പങ്കെടുത്തു.

0/Post a Comment/Comments