ഉളിക്കൽ ആനപ്പാറ - മണിക്കടവ് ജനവാസ മേഖലയിൽ വീണ്ടും കാട്ടാനകളിറങ്ങി.ഉളിക്കൽ ആനപ്പാറ - മണിക്കടവ് ജനവാസ മേഖലയിൽ വീണ്ടും കാട്ടാനകളിറങ്ങി. ഇന്ന് പുലർച്ചെയാണ് കാട്ടാനക്കൂട്ടം എത്തിയത്. നാല് കാട്ടാനകൾ ഉണ്ടെന്നാണ് പ്രദേശവാസികൾ പറഞ്ഞത്. 

ആനപ്പാറ റോഡിനും കാഞ്ഞിരക്കൊല്ലി റോഡിനും മധ്യേയുള്ള ഭാഗത്താണ് ആനകൾ ഉള്ളത്. ആനപ്പാറക്ക് സമീപം ഓരത്തേൽ പാപ്പച്ചന്റെ പറമ്പിലാണ് ഒരു കാട്ടാനയുള്ളത്. ഉളിക്കൽ ഒന്നാം വാർഡിൽ മണിക്കടവിലെ വ്യാപാരികൾ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

വിവരമറിഞ്ഞ് പാടാംകവലയിൽ നിന്നും വനംവകുപ്പ് ടീം തിരച്ചിൽ തുടങ്ങിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.


0/Post a Comment/Comments