ഓടിക്കൊണ്ടിരുന്ന കെ.എസ്.ആ.ർ.ടി.സി ബസിന് തീപിടിച്ചു


തിരുവനന്തപുരം: തിരുവനന്തപുരം ചെമ്പക മംഗലത്ത് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആ.ർ.ടി.സി ബസിന് തീപിടിച്ചു. ആറ്റിങ്ങലിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ കെ.എസ്.ആ.ർ.ടി.സി ഓർഡിനറി ബസിനാണ് തീ പിടിച്ചത്.

 ബസിനുള്ളിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ വണ്ടി നിർത്തി ആളുകളെ പുറത്തിറക്കുകയായിരുന്നു. യാത്രക്കാർക്ക് പരിക്കില്ല. ബസിന്റെ ഉൾവശം പൂർണ്ണമായും കത്തി നശിച്ചു. രാവിലെ എട്ടരയോട് കൂടിയാണ് സംഭവം. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ഫയർഫോഴ്സ് എത്തി തീ പൂർണ്ണമായും അണച്ചു.


0/Post a Comment/Comments