ദിവസങ്ങളായികനത്ത മഴ തുടരുന്ന മലയോരത്ത് ഉരുൾപൊട്ടൽ ഭീതിയിൽ ജനങ്ങൾ

 


 

ദിവസങ്ങളായികനത്ത മഴ തുടരുന്ന മലയോരത്ത് ഉരുൾപൊട്ടൽ ഭീതിയിൽ ജനങ്ങൾ.കേളകം, കൊട്ടിയൂർ, കണിച്ചാർ, കോളയാട്ആറളം, അയ്യം കുന്ന്, പഞ്ചായത്തുകളിലെ മലയോര പ്രദേശങ്ങളാണ് ഉരുൾപൊട്ടൽ ഭീതിയിലുള്ളത്. തുടരുന്ന കനത്ത മഴയിൽ മേഖലയിലെ പുഴകളിൽ ജലവിതാനം ഉയർന്നിട്ടുണ്ട്.മഴ കനത്ത് പെയ്യുന്നതിനാൽ കൊട്ടിയൂർ വയനാട്, നിടുംപൊയിൽ - വയനാട് ചുരം റോഡൂകളിൽ മണ്ണിടിച്ചിൽ - പാറയിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ ജാഗ്രത വേണമെന്ന് അധികൃതർ അറിയിച്ചു. കൊട്ടിയൂർ ,ആറളം വനങ്ങളിൽ ഉൾപ്പെടെ കനത്ത മഴ തുടരുന്നതിനാൽ ചീങ്കണ്ണി, കക്കുവ, ബാവലിപ്പുഴകൾ ,തോടുകളുംകരകവിഞ്ഞൊഴുകുകയാണ്. പുഴയോരങ്ങളിലെ കൃഷിയിടങ്ങളിൽ വെള്ളം കയറിത്തുടങ്ങി. കനത്ത മഴയെ തുടർന്ന് മേഖലയിലെ റോഡുകളും വെള്ളം നിറഞ്ഞ് വാഹന യാത്രയും ദുഷ്കരമായി.മലയടിവാരങ്ങളിൽ താമസിക്കുന്നവർ ഉരുൾപൊട്ടൽ ഭീതിയിലാണ്.
മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർക്ക് അധികൃതർ  ജാഗ്രത നിർദ്ദേശം നൽകി.ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കണമെന്നും നിർദ്ദേശം .

0/Post a Comment/Comments