ആറന്‍മുള സദ്യയുണ്ട് പഞ്ചപാണ്ഡവ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്താന്‍ അവസരമൊരുക്കി കണ്ണൂര്‍ കെഎസ്ആര്‍ടിസിയുടെ ബഡ്ജറ്റ് ടൂറിസം സെല്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള വിവിധ ദേവസ്വങ്ങളുമായും പള്ളിയോട സേവാസംഘവുമായും സഹകരിച്ചാണ് 'മഹാഭാരത ചരിത്രത്തിലൂടെ ഒരു തീര്‍ത്ഥാടനയാത്ര ' എന്ന യാത്ര സംഘടിപ്പിക്കുന്നത്.
തൃച്ചിറ്റാറ്റ്, തിരുപ്പുലിയൂര്‍, തിരുവാറന്‍മുള, തിരുവന്‍വണ്ടൂര്‍, തൃക്കൊടിത്താനം എന്നീ പാണ്ഡവ ക്ഷേത്രങ്ങള്‍, മുതുകുളം പാണ്ഡവര്‍കാവ് ദേവി ക്ഷേത്രം, കവിയൂര്‍ തൃക്കാക്കുടി ഗുഹാ ക്ഷേത്രം എന്നിവ സന്ദര്‍ശിക്കും.
ആറന്‍മുള വള്ള സദ്യയില്‍ പങ്കെടുക്കാനും അസരമൊരുക്കും. ജൂലൈ 28 നു രാവിലെ 5.30ന് കണ്ണൂരില്‍ നിന്നും പുറപ്പെട്ട് വൈക്കം ക്ഷേത്രം, കടുത്തുരുത്തി ക്ഷേത്രം, ഏറ്റുമാനൂര്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ ദര്‍ശനം നടത്തി അന്ന് രാത്രി ചെങ്ങന്നൂരില്‍ ഹോട്ടലില്‍ താമസിക്കുന്നു.
രണ്ടാമത്തെ ദിവസം പഞ്ച പാണ്ഡവ ക്ഷേത്ര ദര്‍ശനവും വള്ള സദ്യയിലും പങ്കെടുത്ത് വൈകിട്ട് കണ്ണൂരിലേക്ക് തിരിച്ച് ഞായര്‍ രാവിലെ ആറ് മണിക്ക് കണ്ണൂരില്‍ തിരിച്ചെത്തും.
*നാലമ്പല തീര്‍ത്ഥാടന യാത്ര*
ജൂലൈ 21 ന് രാവിലെ 10 മണിക്ക് കണ്ണൂരില്‍ നിന്നും പുറപ്പെട്ട് കാടാമ്പുഴ ദേവീ ക്ഷേത്രം, ഗുരുവായൂര്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ ദര്‍ശനം നടത്തി ഗുരുവായൂരില്‍ താമസിച്ച് രണ്ടാമത്തെ ദിവസം പുലര്‍ച്ചെ തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം, മൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം, പായമ്മല്‍ ശത്രുഘ്നസ്വാമി ക്ഷേത്രം എന്നിവ ദര്‍ശനം നടത്തി രാത്രി എട്ട് മണിയോടു കൂടി കണ്ണൂരില്‍ തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര. ഒരാള്‍ക്ക് 1510 രൂപയാണ് ചാര്‍ജ്. ബുക്കിങ്ങിന് 8089463675, 9496131288.
Post a Comment