കോഴിക്കോട് നാലു വയസുകാരന് ജപ്പാൻ ജ്വരം സ്ഥിരീകരിച്ചു


കോഴിക്കോട്: നാലു വയസുകാരന് ജപ്പാൻജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് ചേവരമ്പലം സ്വദേശിയായ കുട്ടിക്കാണ് രോ​ഗം. തലവേദന, പനി, കഴുത്തുവേദന, വെളിച്ചത്തിലേക്കു നോക്കാൻ സാധിക്കാതെ വരിക തുടങ്ങിയ ലക്ഷണങ്ങളോടെ കുട്ടി രണ്ടു ദിവസമായി സർക്കാർ മെഡിക്കൽ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സയിൽ കഴിയുകയാണ്. 

മെഡിക്കൽ കോളജ് മൈക്രോബയോളജി വിഭാഗത്തിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. തുടർ പരിശോധനയ്ക്കായി പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കും സാമ്പിൾ അയച്ചിട്ടുണ്ട്.

0/Post a Comment/Comments