പാമ്പുകടിയേറ്റ് ചികിത്സയിലിരിക്കെ ആദിവാസി യുവാവ് മരിച്ചു

ഇരിട്ടി: തോട്ടിൽ മീൻപിടിക്കുന്നതിനിടെ  പാമ്പുകടിയേറ്റ് ചികിത്സയിലിരിക്കെ ആദിവാസി യുവാവ് മരിച്ചു. കരിക്കോട്ടക്കരി കൊട്ടുകപ്പാറ ഐ എച്ച് ഡി പി കോളനിയിലെ കുമാരൻ - ജാനു ദമ്പതികളുടെ മകൻ ഷാജി (നന്ദു 20 ) ആണ് മരിച്ചത്. ഒരാഴ്ച മുൻപ് കൂട്ടുകാരുമൊത്ത് വീടിന് സമീപത്തെ തോട്ടിൽ മീൻപിടിക്കാൻ പോയ ഷാജിയെ മൂർഖൻ കടിക്കുകയായിരുന്നു. കണ്ണൂർ ജില്ലാ ആശുപത്രിയിലും തുടർന്ന് പരിയാരം കണ്ണൂർ മെഡിക്കൽ കോളേജിലും ചികിത്സ തേടിയെങ്കിലും  മരണത്തിനു കീഴടങ്ങുകയായിരുന്നു.

0/Post a Comment/Comments