പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടല്‍; എയ്ഡഡ് മാനേജ്മെന്റുകള്‍ക്ക് അധിക സീറ്റ് അനുവദിക്കും: മന്ത്രി വി ശിവൻകുട്ടിതിരുവന്തപുരം: മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കിട്ടിയ വിദ്യാര്‍ത്ഥികള്‍ക്കും പ്ലസ് വണ്‍ സീറ്റ് ലഭിച്ചില്ലെന്ന പ്രശ്നം ഗുരുതരമായി ഉയര്‍ന്ന സാഹചര്യത്തില്‍ പ്രശ്ന പരിഹാരത്തിന് സര്‍ക്കാര്‍ ഇടപെടല്‍.

ജൂലൈ 16 ന് ശേഷം എയിഡഡ് മാനേജ്മെന്റിന് അധിക സീറ്റ് അനുവദിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

പഞ്ചായത്ത്, താലൂക്ക് അടിസ്ഥാനത്തിലെ സീറ്റ് കുറവിന് അനുസരിച്ചാകും പുതിയ സീറ്റുകള്‍ അനുവദിക്കുക. വിദ്യാഭ്യാസ മന്ത്രിക്ക് എതിരെ സമരവുമായി രംഗത്ത് വരിക എന്നത് രാഷ്ട്രീയ ലക്ഷ്യം മാത്രമാണെന്നായിരുന്നു സീറ്റുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥി സംഘടനകളുടെ സമരത്തോട് മന്ത്രിയുടെ പ്രതികരണം.

പ്ലസ് വണ്‍ സീറ്റില്‍ മലബാറിനോട് അവഗണനയില്ലെന്നും മന്ത്രി ആവര്‍ത്തിച്ചു. വിദ്യാര്‍ഥികളുടെ പ്രശ്നത്തില്‍ രാഷ്ട്രീയം കാണരുത്. പ്രശ്നം പരിഹരിക്കപ്പെടും. പ്ലസ് വണ്‍ സീറ്റ് വിഷയം ശാശ്വത പരിഹാരം വേണമെന്നാണ് സര്‍ക്കാരും ആഗ്രഹിക്കുന്നത്. സപ്ലിമെന്ററി അലോട്ടിന് ശേഷം, 16 ന് ശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേരുമെന്നും മന്ത്രി വ്യക്തമാക്കി. 

0/Post a Comment/Comments