കണ്ണൂര്‍ ആറളത്ത് വൈദ്യുതി വേലി കടന്ന് കാട്ടാന ജനവാസമേഖലയില്‍



കണ്ണൂര്‍: ആറളം വളയംചാലില്‍ കാട്ടാന ജനവാസമേഖലയില്‍ ഇറങ്ങി. ആറളം വന്യജീവി സങ്കേതത്തിലെ വൈദ്യുതി വേലി മറികടന്നാണ് കാട്ടാന എത്തിയത്. കൃഷിയിടത്തിലും ആന ഇറങ്ങി. തുടര്‍ന്ന് ചീങ്കണ്ണിപ്പുഴ നീന്തി കടന്ന കൊമ്ബൻ വനത്തിലേക്ക് മടങ്ങി.

ആറളം വളയംചാല്‍ മേഖലയില്‍ കാട്ടാനക്കൂട്ടം വരുന്നത് പതിവായിരുന്നു. ഇതേ തുടര്‍ന്ന് വൈദ്യുതി വേലിയും ആന മതിലും നിര്‍മിച്ചത്. ഈ വൈദ്യുതി വേലി തകര്‍ത്താണ് കാട്ടാന ഇന്ന് എത്തിയത്.


0/Post a Comment/Comments