കിലോയ്ക്ക് 10.90 രൂപ; ഓണം സ്‌പെഷല്‍ അരി വിതരണം ഇന്നു മുതല്‍


തിരുവനന്തപുരം: ഓണം പ്രമാണിച്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്‌പെഷല്‍ അരിയുടെ വിതരണം ഇന്നു മുതല്‍. വെള്ള (NPNS), നീല (NPS) കാര്‍ഡുകള്‍ക്കാണ് അധികമായി അരി അനുവദിച്ചിട്ടുള്ളത്. 

വെള്ള (NPNS), നീല (NPS) കാര്‍ഡുകള്‍ക്ക് സ്‌പെഷ്യല്‍ അരി 5 കിലോ വീതം കിലോയ്ക്ക്  10.90/ രൂപാ നിരക്കില്‍ വിതരണം ചെയ്യുന്നതാണ് എന്ന് സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചു. 

മഞ്ഞ (AAY ) കാര്‍ഡ് ഉടമകളുടെ വൈദ്യൂതീകരിക്കപ്പെട്ട വീടുകളില്‍ ജൂലൈ-ഓഗസ്റ്റ്-സെപ്റ്റംബര്‍ ത്രൈമാസ കാലയളവിലേയ്ക്ക് നിലവില്‍ അനുവദിച്ചിട്ടുള്ള 0.5 ലിറ്റര്‍ മണ്ണെണ്ണയ്ക്ക് പുറമേ 0.5 ലിറ്റര്‍ മണ്ണെണ്ണ കൂടി അധികമായി ലഭിക്കുന്നതാണ്.

0/Post a Comment/Comments