പ്ലസ് വൺ ട്രാൻസ്ഫർ അലോട്മെന്റ്: പ്രവേശനം രാവിലെ 10മുതൽ

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ സ്കൂൾ, കോമ്പിനേഷൻ മാറ്റത്തിനുള്ള ട്രാൻസ്ഫർ അലോട്മെന്റ് പ്രസിദ്ധീകരിച്ചു. https://hscap.kerala.gov.in/ വഴി ഫലം അറിയാം. പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിനു ശേഷമുള്ള മെറിറ്റ് വേക്കൻസിയൊടൊപ്പം മാനേജ്‌മെന്റ് ക്വാട്ടയിലെ ഒഴിവുള്ള സീറ്റുകളും അധികമായി അനുവദിച്ച 97 താത്കാലിക ബാച്ചുകളിലെ സീറ്റുകളും ചേർത്തുള്ള വേക്കൻസിയിൽ സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്‌മെന്റിനായുള്ള ലിസ്റ്റ് ആണ് പ്രസിദ്ധീകരിച്ചത്. ആകെ ലഭിച്ച 50,464 അപേക്ഷകളിൽ കൺഫർമേഷൻ പൂർത്തീകരിച്ച 49,800 അപേക്ഷകൾ പരിഗണിച്ചുകൊണ്ടുള്ള ട്രാൻസ്ഫർ അലോട്ട്‌മെന്റ് റിസൾട്ട് പ്രകാരമുള്ള പ്രവേശനം  രാവിലെ 10 മുതൽ ആരംഭിക്കും.

നിലവിലുള്ള അതേ സ്‌കൂളിൽ കോമ്പിനേഷൻ മാറ്റം ലഭിച്ചാലും പുതിയ അലോട്ട്‌മെന്റ് ലെറ്റർ പ്രകാരം പ്രവേശനം മാറ്റികൊടുക്കണം. യോഗ്യതാസർട്ടിഫിക്കറ്റ്, ടി.സി, സ്വഭാവ സർട്ടിഫിക്കറ്റ്, മറ്റ് അനുബന്ധരേഖകൾ എന്നിവയുടെ അസലുകളുമായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂൾ/ കോഴ്‌സിൽ പ്രവേശനം നേടണം.





0/Post a Comment/Comments