സ്വാതന്ത്ര്യദിനാഘോഷം: പരേഡില്‍ 30 പ്ലാറ്റൂണുകള്‍ അണിനിരക്കും

രാജ്യത്തിന്റെ 77-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 15ന് കണ്ണൂര്‍ പോലീസ് ഗ്രൗണ്ടില്‍ നടക്കുന്ന പരേഡില്‍ 30 പ്ലാറ്റൂണുകള്‍ അണിനിരക്കും.

 രാവിലെ 8.30ന് സ്വാതന്ത്രദിനാഘോഷ പരിപാടികള്‍ ആരംഭിക്കും. പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ദേശീയപതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിക്കും. പോലീസ്, എക്സൈസ്, ഫയര്‍ ഫോഴ്സ്, വനം വകുപ്പ് എന്നിവയ്ക്ക് പുറമെ സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്, എന്‍സിസി, എസ് പി സി , ജൂനിയര്‍ റെഡ്ക്രോസ് എന്നിവയുടെ പ്ലാറ്റൂണുകള്‍ക്കൊപ്പം കണ്ണൂര്‍ ഡിഎസ് സിയുടേതുൾപ്പെടെ  മൂന്ന് ബാന്‍ഡ് സെറ്റുകളും ഉണ്ടാവും.

 സ്വാതന്ത്ര്യദിനാഘോഷം പൂര്‍ണമായും ഹരിതപെരുമാറ്റച്ചട്ടം പാലിച്ച് നടത്തും.
*

0/Post a Comment/Comments