വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറിന്റെ വില കുറച്ചു
ദില്ലി:ഓഗസ്റ്റ് മാസത്തിലെ ആദ്യദിനത്തിൽ വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറിന്റെ വില കുറച്ച് എണ്ണ കമ്പനികൾ. ജൂലൈയിൽ വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറിന്റെ വില വർദ്ധിപ്പിച്ചിരുന്നു. പുതിയ ഉത്തരവ് പ്രകാരം 19 കിലോഗ്രാം വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ നിരക്ക് 99.75 രൂപയാണ് കുറച്ചത്. ഇതോടെ വിപണി വില 1680 രൂപയാകും. 

അതേസമയം, ഗാർഹിക ഗ്യാസ് സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. ഗാർഹിക പാചക വാതകത്തിന്റെ വില ഈ വർഷം മാർച്ച് ഒന്നിനാണ് അവസാനമായി പരിഷ്കരിച്ചത്. 

0/Post a Comment/Comments