കെ സുധാകരന്‍ എം പിയുടെ പ്രാദേശിക നിധിയില്‍ നിന്നും വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപന പരിധിയിലെ ഭിന്നശേഷിയുള്ളവര്‍ക്ക് ഇലക്ട്രോണിക് വീല്‍ചെയര്‍ നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു.
കണ്ണൂര്‍ കോര്‍പറേഷന്‍ - വാര്‍ഡ് 35, 37, 47, ചെമ്പിലോട് ഗ്രാമപഞ്ചായത്ത് - വാര്‍ഡ് നാല്, മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് - വാര്‍ഡ് അഞ്ച്, കടമ്പൂര്‍ ഗ്രാമപഞ്ചായത്ത് - വാര്‍ഡ് മൂന്ന്, മുണ്ടേരി ഗ്രാമപഞ്ചായത്ത് - വാര്‍ഡ് ആറ്, ചിറക്കല്‍ ഗ്രാമപഞ്ചായത്ത് - വാര്‍ഡ് മൂന്ന്, 18, കീഴല്ലൂര്‍ ഗ്രാമപഞ്ചായത്ത് - വാര്‍ഡ് 13 എന്നിവിടങ്ങളിലെ 40 ശതമാനമോ അതില്‍ കൂടുതലോ അംഗപരിമിതരായ ഭിന്നശേഷിക്കാര്‍ക്ക് അപേക്ഷിക്കാം.
എഴുതി തയ്യാറാക്കിയ അപേക്ഷയോടോപ്പം ഭിന്നശേക്ഷി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഇലക്ട്രോണിക് വീല്‍ചെയര്‍ കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍ ലഭിച്ചിട്ടില്ലെന്ന സി ഡി പി ഒയില്‍ നിന്നുള്ള സാക്ഷ്യപത്രവും സഹിതം ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ ആഗസ്റ്റ് 16 ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി സമര്‍പ്പിക്കണം. ഫോണ്‍: 8281999015.
Post a Comment