മരത്തിൽ കയറി പരിക്കേറ്റയാളെ അഗ്നിശമന സേന രക്ഷിച്ചുഇരിട്ടി: മരത്തിൽ കൊമ്പിരാക്കാൻ കയറി കൈവിരലിന് പരിക്കേറ്റ് താഴെയിറങ്ങാൻ കഴിയാതെ വിഷമിച്ചയാളെ ഇരിട്ടി അഗ്നിശമനസേന രക്ഷിച്ചു. കോളിക്കടവിലെ ചന്ദ്രശേഖരൻ ആണ് വികാസ് നഗറിലെ വിനോദ് കുമാറിന്റെ വീട്ടുപറമ്പിലെ  പ്ലാവിൽ കയറി കൊമ്പിറക്കുന്നതിനിടെ കൈവിരൽ മുറിഞ്ഞതിനെത്തുടർന്ന് ഇറങ്ങാൻ കഴിയാതെ മരത്തിൽ കുടുങ്ങിയത്. 

ശിഖിരം മുറിക്കുന്നതിനിടയിൽ കൈവിരൽ മുറിയുകയായിരുന്നു.  ഇതോടെ മരത്തിൽ നിന്നും താഴെ ഇറങ്ങാൻ സാധിക്കാത്ത സ്ഥിതിയായപ്പോൾ വീട്ടുകാർ അഗ്നിശമനസേനയുടെ  സഹായം തേടി. 

ഇരിട്ടിയിൽ നിന്നും എത്തിയ അഗ്നിശമനസേനാ സംഘം  രാമചന്ദ്രനെ മരത്തിൽ നിന്നും താഴെയിറക്കി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

0/Post a Comment/Comments