ഓണം കൂടാൻ നാട്ടിലെത്തി മടങ്ങുന്ന പ്രവാസികളെ ലക്ഷ്യമിട്ട് വിമാന കമ്പനികൾ; ടിക്കറ്റ് നിരക്കിൽ വർദ്ധനവ് മൂന്നിരട്ടിയിധികം.


ഈ മാസം 20 മുതല്‍ സെപ്തംബര്‍ 10 വരെ സൗദി അറേബ്യ, യു.എ.ഇ സെക്ടറുകളിലാണ് നിരക്ക് വര്‍ദ്ധനവ് കൂടുതല്‍. 

മദ്ധ്യ വേനലവധിക്ക് അടച്ച യു.എ.ഇയിലെ സ്കൂളുകള്‍ ഈ മാസം 28ന് തുറക്കും. മറ്റിടങ്ങളില്‍ സെപ്തംബര്‍ ഒന്നിനും. കുടുംബ സമേതം എത്തിയവര്‍ക്ക് തിരുവോണത്തിന് പിന്നാലെ മടങ്ങേണ്ടി വരും. ബഡ്ജറ്റ് എയര്‍ലൈനായ എയര്‍ ഇന്ത്യ എക്സ്പ്രസില്‍ നാലംഗ കുടുംബത്തിന് ജിദ്ദയിലെത്താൻ 1.80 ലക്ഷത്തോളം രൂപ വേണം. 45,000 രൂപയാണ് ഒരാള്‍ക്ക് ടിക്കറ്റ് നിരക്ക്. സാധാരണ 25,000 രൂപ ചെലവാകുന്നിടത്താണിത്.

 ദുബായിലേക്ക് പോകാൻ ഒന്നര ലക്ഷത്തോളം രൂപ ചെലവാകും. ഒരാള്‍ക്ക് 33,000 മുതല്‍ 35,000 രൂപ വരെയാണ് നിരക്ക്. സാധാരണ 10,000 രൂപയ്ക്കുള്ളില്‍ ടിക്കറ്റ് ലഭിക്കാറുണ്ട്. നിലവില്‍ വിദേശ വിമാന കമ്ബനികളില്‍ താരതമ്യേന കൂടിയ നിരക്കാണ്. സെപ്തംബ‌ര്‍ 15നകം ഭൂരിഭാഗം പേരും ഗള്‍ഫില്‍ തിരിച്ചെത്തുമെന്നതിനാല്‍ ഇതിനു ശേഷം ടിക്കറ്റ് നിരക്ക് കുത്തനെ കുറയും. 

ഓണ സീസണിലെ വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധനവില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്ത് നല്‍കിയിരുന്നു. ടിക്കറ്റ് നിരക്ക് നിശ്ചയിക്കാനുള്ള അവകാശവും അധികാരവും വിമാന കമ്ബനികള്‍ക്കാണെന്നാണ് കേന്ദ്രത്തിന്റെ മറുപടി.


0/Post a Comment/Comments