കണ്ണൂർ മയ്യിലിൽ ഗ്രേഡ് എസ് ഐ സുഹൃത്തിനെ തലക്കടിച്ച്കൊലപ്പെടുത്തി

കണ്ണൂര്‍: കണ്ണൂർ മയ്യിലിൽ പൊലീസ് ഉദ്യോഗസ്ഥൻ സുഹൃത്തിനെതലക്കടിച്ച് കൊലപ്പെടുത്തി. മയ്യിൽ പൊലീസ് സ്റ്റേഷനിലെ  ഗ്രേഡ് എസ് ഐ ദിനേശനാണ് സുഹൃത്ത് സജീവനെ വിറകു കൊള്ളികൊണ്ട് തലക്കടിച്ചുകൊലപ്പെടുത്തിയത്. 

ദിനേശന്റെ കൊളച്ചേരി പറമ്പിലുള്ള വീട്ടിൽ വച്ച്  ഒരുമിച്ചിരുന്ന്മ ദ്യപിക്കുകയും തുടർന്നുണ്ടായ കലഹത്തിൽ ഗ്രേഡ് എസ് ഐ ദിനേശൻ  വിറകു കൊള്ളി കൊണ്ട് സജീവന്റെ തലക്ക് അടിക്കുകയും ചെയ്തതെന്നാണ് കേസ്. പ്രതി പൊലീസ്കസ്റ്റഡിയിലാണ്. 


0/Post a Comment/Comments