സ്വാതന്ത്ര്യദിനാഘോഷം; ത്രിവര്‍ണപതാക പ്രൊഫൈല്‍ ചിത്രമാക്കാന്‍ അഭ്യര്‍ഥിച്ച്‌ പ്രധാനമന്ത്രി.



സ്വാതന്ത്ര്യദിനാഘോഷത്തിന്റെ പശ്ചാത്തലത്തില്‍ ത്രിവര്‍ണപതാക സാമൂഹിക മാധ്യമ അക്കൗണ്ടുകളുടെ പ്രൊഫൈല്‍ ചിത്രമാക്കാൻ അഭ്യര്‍ഥിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി.
ഹര്‍ ഘര്‍ തിരംഗ’ കാമ്ബയിന്റെ ഭാഗമായാണ് നിര്‍ദേശം. മോദിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളുടെ പ്രൊഫൈല്‍ ചിത്രം ദേശീയപതാകയാക്കി മാറ്റുകയും ചെയ്തു.

ഓഗസ്റ്റ് 13 മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ ഹര്‍ ഘര്‍ തിരംഗയുടെ ഭാഗമാകാന്‍ രാജ്യത്തെ ജനങ്ങളോട് മോദി വെള്ളിയാഴ്ച അഭ്യര്‍ഥിച്ചിരുന്നു. ഇതിന്റെ ഭാഗമായി സാമൂഹിക മാധ്യമങ്ങളുടെ പ്രൊഫൈല്‍ ചിത്രം മാറ്റാനും നിര്‍ദേശിച്ചു. രാജ്യവും ജനങ്ങളും തമ്മില്‍ ആഴത്തിലുള്ള ബന്ധം കാത്തുസൂക്ഷിക്കുന്നതിനുവേണ്ടിയാണിതെന്നും മോദി പറഞ്ഞു.

0/Post a Comment/Comments