ഇരിട്ടി: വള്ളിത്തോട് പുഴയില്‍ വീണ് യുവാവിനെ കാണാതായി. ആറളം ഫാം പുനരധിവാസ മേഖലയിലെ താമസക്കാരനായ അജിത്ത് (24) നെയാണ് കാണാതായത്. ഇരിട്ടിയിൽ നിന്നും അഗ്നിശമനസേനയും കരിക്കോട്ടക്കരി പോലീസും വള്ളിത്തോട് ഒരുമ റെസ്ക്യൂ ടീമും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും അജിത്തിനെ കണ്ടെത്താനായില്ല.
ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ ആയിരുന്നു അപകടം. വള്ളിത്തോട് മൂന്നാം കുറ്റിയിലെ ബന്ധുവീട്ടിൽ എത്തിയ അജിത്ത് വള്ളിത്തോട് ടൗണിലെ മരമില്ലിന് പുറകുവശത്തെ ബാരാപ്പോൾ പുഴയിൽ അബദ്ധത്തിൽ വീഴുകയായിരുന്നു. മറുകരയിലേക്കു നീന്തി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് അജിത്തിനെ കാണാതാവുന്നത്. അഗ്നിരക്ഷാസേനയും റെസ്ക്യൂ ടീമും മണിക്കൂറുകളോളം തിരച്ചിൽ നടത്തിയെങ്കിലും അടിയൊഴുക്ക് രൂക്ഷമായ പുഴയിൽ തിരച്ചിൽ നടത്തുക പ്രയാസമായതിനെത്തുടർന്ന് സന്ധ്യയോടെ നിർത്തിവെച്ചു. വേണു - ഓമന ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ജിത്തു,അനന്തു.
Post a Comment