സർക്കാർവാഹനങ്ങളിൽ അലങ്കാര ലൈറ്റുകൾ വേണ്ട; മൾട്ടികളർ എൽഇഡിയും നിയോൺ നാടകളും നിരോധിച്ചു, ലംഘിച്ചാൽ പിഴ


തിരുവനന്തപുരം: സർക്കാർവാഹനങ്ങളിൽ എൽഇഡി ലൈറ്റുകൾകൊണ്ടുള്ള അലങ്കാരങ്ങൾക്ക് ഇനി പിഴ. മന്ത്രിമാരുടേത് ഉൾപ്പെടെയുള്ള വാഹനങ്ങളിൽ ഇത്തരം ലൈറ്റുകൾ ഉപയോ​ഗിച്ചാൽ 5000 രൂപ പിഴയിടും. ഹൈക്കോടതിയുടെ നിർദേശത്തെത്തുടർന്നാണ് സർക്കാർ ഉത്തരവ്.

മൾട്ടികളർ എൽഇഡി, ഫ്ളാഷ് ലൈറ്റുകൾ, നിയോൺ നാടകൾ എന്നിവയുടെയെല്ലാം ഉപയോഗം നിരോധിച്ചു. നിർമാണവേളയിലുള്ളതിൽ കൂടുതൽ ലൈറ്റുകൾ ഘടിപ്പിക്കുന്നത് നിയമവിരുദ്ധമായി കണക്കാക്കും. അനധികൃതമായ ഓരോ ലൈറ്റിനും പ്രത്യേകം പിഴയീടാക്കാനാണ് തീരുമാനം.

അതേസമയം, മഞ്ഞുള്ള പ്രദേശങ്ങളിൽ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് അധിക ഫോഗ് ലാമ്പ് ഘടിപ്പിക്കാം. ഇതിന്  ആർ ടി ഒമാരിൽനിന്ന് പ്രത്യേക അനുമതി ലഭിക്കുകയും അതുസംബന്ധിച്ച വിവരങ്ങൾ രജിസ്‌ട്രേഷൻ രേഖകളിൽ ഉൾക്കൊള്ളിക്കുകയും വേണം.
0/Post a Comment/Comments