അന്തരിച്ച മുതിർന്ന ബിജെപി നേതാവ് പി പി മുകുന്ദനോടുള്ള ആദര സൂചകമായി വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണി മുതൽ വൈകുന്നേരം 6 മണി വരെ മുഴക്കുന്ന്, പേരാവൂർ, കണിച്ചാർ, കേളകം, കൊട്ടിയൂർ പഞ്ചായത്തുകളിൽ ബിജെപി ഹർത്താൽ ആചരിക്കുമെന്ന് ബിജെപി പേരവൂർ മണ്ഡലം പ്രസിഡന്റ് പി ജി സന്തോഷ് അറിയിച്ചു. വാഹനങ്ങൾ പാൽ, പത്രം, ഹോട്ടലുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Post a Comment