നിപ: 24 സാമ്പിളുകളുടെ പരിശോധനാഫലം കൂടി നെഗറ്റീവ്; ചികിത്സയിലുള്ളവരുടെ നില തൃപ്തികരം



കോഴിക്കോട്: പരിശോധനയ്ക്കയച്ച 24 സാമ്പിളുകൾ കൂടി നിപ നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 3 സാമ്പിളുകളുടെ ഫലം കൂടി വരാനുണ്ട്. ഇതുവരെ 352 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സമ്പർക്കപ്പട്ടികയിലുള്ള 980 പേരാണ് ഐസൊലേഷനിലുള്ളത്. ചികിത്സയിലുള്ള 9 വയസുകാരന്റെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടു. ചികിത്സയിലുള്ള മറ്റുള്ളവരുടേയും ആരോഗ്യനില തൃപ്തികരമാണ്. 

നിപ പ്രതിരോധത്തിന്റെ ഭാഗമായി രാവിലെ കോർ കമ്മിറ്റി യോഗം ചേർന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. മന്ത്രി ഓൺലൈനായി പങ്കെടുത്തു. 


0/Post a Comment/Comments