വേതനം നല്‍കാതിരുന്നാല്‍ 5000 രൂപ പിഴ ; മോട്ടോര്‍ തൊഴിലാളി വേതനം ബില്‍ പാസാക്കി



തിരുവനന്തപുരം വേതനം സംബന്ധിച്ച പരാതി നല്‍കാൻ തൊഴിലാളികള്‍ക്കും തൊഴിലാളി സംഘടനകള്‍ക്കും അവസരം ഉറപ്പാക്കുന്ന 'മോട്ടോര്‍ തൊഴിലാളികള്‍ക്ക് ന്യായമായ വേതനം നല്‍കല്‍ (ഭേദഗതി) ബില്‍' നിയമസഭ പാസാക്കി.

ന്യായമായ വേതനം നല്‍കാൻ തയ്യാറാകാത്ത ഉടമയ്ക്ക് 500 രൂപയായിരുന്ന പിഴ 5000 രൂപയായി ഉയര്‍ത്തും. പരാതി പരിഹാരത്തിന് കോടതികളെ ആശ്രയിക്കുന്നതിനും വ്യവസ്ഥയുണ്ട്. തൊഴില്‍മന്ത്രി വി ശിവൻകുട്ടി ബില്‍ അവതരിപ്പിച്ചു.


0/Post a Comment/Comments