മിനറൽ വാട്ടർ കുപ്പികളിൽ ചാരായം നിറച്ച് വിൽപനക്കായി ബൈക്കിൽ കടത്തിയ കൊണ്ടു പോകുകയായിരുന്ന രണ്ടു യുവാക്കൾക്കെതിരെ പേരാവൂർ എക്സൈസ് കേസെടുത്തു.


പേരാവൂർ: പേരാവൂർ തെറ്റുവഴി പാലയാട്ടുകരി ലക്ഷം വീട് കോളനി ഭാഗത്തേക്ക് വിൽപനക്കായി മിനറൽ വാട്ടർ കുപ്പികളിൽ ചാരായം നിറച്ച് പാഷൻ ബൈക്കിൽ കടത്തി കൊണ്ടു പോകുകയായിരുന്ന രണ്ടു പേർക്കെതിരെ  പേരാവൂർ എക്സൈസ് അബ്ക്കാരി നിയമ പ്രകാരം കേസെടുത്തു. ഇവർ ബൈക്കിൽ കടത്തികൊണ്ടുവന്ന  ആറ് മിനറൽ വാട്ടർ കുപ്പികളിൽ നിന്ന് ആറ് ലിറ്റർ ചാരായം പിടികൂടി.

 വെള്ളർവള്ളി പുതുശ്ശേരി പൊയിൽ സ്വദേശി വാഴയിൽ വീട്ടിൽ ബാബു.വി (വയസ്. 46/23 )ഇരിട്ടി പായം തന്തോട് സ്വദേശി പയറ്റുക്കാട്ടിൽ ആദർശ് എം സി (വയസ്. 32/23 ) എന്നിവരാണ് അറസ്റ്റിലായത്. പാലയാട്ടുകരി മേഖലകളിൽ വില്പന നടത്താൻ KL 58 N 4580 നമ്പർ പാഷൻ ബൈക്കിൽകൊണ്ടുവന്ന ചാരായമാണ് 15.9.2023 ന് വെള്ളിയാഴ്ച രാത്രി തെറ്റുവഴി - പാലയാട്ടുകരി ഭാഗത്ത് വെച്ച് എക്സൈസ് ഇൻസ്പെക്ടർ എ.കെ. വിജേഷും സംഘവും പിടി കൂടിയത് രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ബൈക്ക് സഹിതം ചാരായ കേസ്‌ കണ്ടെടുത്തത്. 

പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർമാരായ എം.പി സജീവൻ, സജീവൻ തരിപ്പ. പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ജയിംസ് സി എം. സിവിൽ എക്സൈസ് ഓഫീസർമാരായ മജീദ്.കെ എ , സിനോജ്.വി എന്നിവർ പങ്കെടുത്തു. പ്രതികളെ ബഹു: കൂത്തുപറമ്പ് JFCM കോടതിയിൽ ഹാജരാക്കും.

0/Post a Comment/Comments