ന്യൂഡല്‍ഹി:കോഴിക്കോട് പനി ബാധിച്ച് മരിച്ച രണ്ടുപേര്‍ക്ക് നിപ സ്ഥിരീകരിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. വിദഗ്ധ കേന്ദ്രസംഘംകേരളത്തിലെത്തുമെന്നുംസംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായിആശയവിനിമയം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
*'ആശുപത്രി സന്ദര്‍ശനം പരമാവധിഒഴിവാക്കണം'*
നിപവ്യാപനനിരീക്ഷണത്തിന് പതിനാറ് അംഗ ടീമുകള്‍രൂപികരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സാംപിള്‍ ശേഖരണം, സമ്പര്‍ക്ക പട്ടിക തയ്യാറാക്കല്‍ തുടങ്ങിയ ജോലികള്‍ക്കായാണിതെന്നും മന്ത്രി പറഞ്ഞു. കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിക്കുമെന്നും ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍സജ്ജമാക്കുമെന്നുംഉന്നതതലയോഗത്തിന്ശേഷംആരോഗ്യമന്ത്രി കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു
ഇന്ന് വൈകീട്ട് വരുന്ന പരിശോധനാഫലം നെഗറ്റീവ് ആകട്ടെ എന്നാണ് നമ്മള്‍ ആഗ്രഹിക്കുന്നത്. ആരോഗ്യവകുപ്പ് ഈ കുറഞ്ഞസമയത്തിനുള്ളില്‍ ചെയ്യാവുന്ന എല്ലാമുന്നൊരുക്കങ്ങളും ചെയ്തിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ കണ്ടെത്തിയസാഹചര്യത്തില്‍ ഒട്ടുംസമയനഷ്ടം ഇല്ലാതിരിക്കാനാണ് ഇപ്പോഴത്തെമുന്‍കരുതലുകള്‍.രോഗംസ്ഥിരീകരിക്കപ്പെട്ടാല്‍ 2018ല്‍ തയ്യാറാക്കിയതും 2021ല്‍പുതുക്കിയതുമായ ചട്ടപ്രകാരമുള്ള നിയന്ത്രണങ്ങള്‍ഏര്‍പ്പെടുത്തും. ആശുപത്രി സന്ദര്‍ശനംആവശ്യമെങ്കില്‍മാത്രമേനടത്താവൂ. രോഗികളെആശുപത്രിയില്‍ സന്ദര്‍ശിക്കുന്നത് പരമാവധിഒഴിവാക്കണമെന്നുംനിപസംബന്ധിച്ച്് ഫെയ്ക്ന്യൂസ്പ്രചരിപ്പിക്കരുതെന്നും മന്ത്രി പറഞ്ഞു.
90വീടുകളില്‍ ഇന്നലെ പരിശോധനനടത്തിയിരുന്നു. പനി ബാധിച്ച് മരിച്ചവരുമായി പ്രൈമറി കോണ്‍ടാക്ടുള്ള 75 പേരെകണ്ടെത്തിയതായും മന്ത്രി പറഞ്ഞു. പനി ബാധിച്ച് ആദ്യം മരിച്ചയാള്‍ ഒരു സ്വകാര്യ ക്ലിനിക്കില്‍ പോയി അതിനുശേഷം മറ്റൊരു സ്വകാര്യആശുപത്രിയിലും പോയിരുന്നു. ഏതാണ്ട് സമാനമായ രീതിയിലാണ രണ്ടാമത്തെ പേഷ്യന്റെ കാര്യത്തിലുംസംഭവിച്ചത്. രോഗിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവരെ ഐസോലേഷന്‍വാര്‍ഡുകളില്‍ പ്രവേശിപ്പിക്കും. ചികിത്സആവശ്യമുള്ളവരെ മെഡിക്കല്‍ കോളജിലേക്ക്മാറ്റുമെന്നും മന്ത്രി പറഞ്ഞു. ജനങ്ങളെബോധവത്കരിക്കുക ലക്ഷ്യമിട്ട് മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍കുറ്റ്യാടിയില്‍ പ്രാദേശിക യോഗം ചേരും.ഫലംപോസിറ്റിവായാല്‍ കൃത്യമായ പ്രോട്ടോകോള്‍ നിലവില്‍ വരും.പോസിറ്റിവാണെങ്കില്‍അതിന്റെപ്രോട്ടോകോള്‍ അനുസരിച്ചാവും സംസ്‌കാരച്ചടങ്ങുകള്‍ നടത്തുകയെന്നും മന്ത്രി പറഞ്ഞു.
നിപബാധസംശയിക്കുന്ന രണ്ടുപേരുടെ സ്രവ പരിശോധനാ ഫലം ചൊവ്വാഴ്ച വൈകിട്ട് ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. രണ്ട് സ്വകാര്യ ആശുപത്രികളിലായി ചികിത്സയിലിരിക്കെ മരിച്ചവരുടെസ്രവങ്ങളാണ് പുണെയിലെ വൈറോളജി ലാബിലക്ക് പരിശോധനക്ക്അയച്ചത്. നിപ സംശയിക്കുന്ന സാഹചര്യത്തിലുള്ള അടിയന്തിര പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ജാഗ്രതാനിര്‍ദേശങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. രോഗികളുമായിസമ്പര്‍ക്കം പുലര്‍ത്തിയവരുടെ പട്ടികതയ്യാറാക്കിയിട്ടുണ്ട്.പ്രാഥമികസമ്പര്‍ക്കമുണ്ടായവരുടേയും അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവരുടേയും പട്ടികയാണ്തയ്യാറാക്കിയത്. അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ മുഴുവന്‍ പേരേയും നിരീക്ഷണത്തിലാക്കും.
തിങ്കളാഴ്ച മരണമടഞ്ഞ 49 വയസുള്ളയാളുടെ മൃതദേഹംമുന്‍കരുതലുകളോടെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്. സ്രവ പരിശോധനാഫലം വന്നശേഷമേ ഈ മൃതദേഹംസംസ്‌കരിക്കൂവെന്നും കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേകവാര്‍ഡ്സജ്ജമാക്കാന്‍നിര്‍ദ്ദേശിച്ചിട്ടുണ്ട്.നിപസ്ഥിരീകരിക്കപ്പെട്ടാല്‍വിദഗ്ധഡോക്ടര്‍മാരെ ഉള്‍പ്പെടെ ഇവിടേക്ക്നിയോഗിക്കും.
ആദ്യമരണമടഞ്ഞയാളും തിങ്കഴാഴ്ച മരിച്ചയാളും തമ്മില്‍ ആശുപത്രിയില്‍ ഒരു മണിക്കൂറിലേറെ സമ്പര്‍ക്കമുള്ളതായി മനസ്സിലാക്കുന്നു. നിപയാണെന്ന് സംശയിക്കാനുള്ള പ്രധാന സാഹചര്യം ഇതാണ്. ലിവര്‍ സിറോസിസ് മൂലമാണ് ഒന്നാമത്തെ മരണം എന്നാണ്കരുതിയിരുന്നത്. പിന്നീട് ഇയാളുടെ ഒമ്പതുവയസുള്ള മകനും സഹോദരനും പത്തുമാസം മാത്രമുള്ള കുഞ്ഞിനും ഉള്‍പ്പെടെ നിപാ ലക്ഷണങ്ങള്‍ കണ്ടെത്തിയതോടെയാണ് ആരോഗ്യവകുപ്പ് മുന്‍കരുതല്‍സ്വകീരിക്കാന്‍ തുടങ്ങിയത്. സമ്പര്‍ക്കപട്ടികതയ്യാറാക്കുന്നതിനിടെയാണ് തിങ്കളാഴ്ചവൈകിട്ടോടെരണ്ടാമത്തെ മരണമുണ്ടായത്.
Post a Comment