രാത്രി തിരികെ വരുന്ന വന്ദേഭാരത് എക്‌സ്പ്രസിന് പയ്യന്നൂര്‍ നീലേശ്വരം കാഞ്ഞങ്ങാട് സ്റ്റോപ്പ് അനുവദിച്ച് മലബാറിലെ രാത്രി യാത്ര പ്രശ്‌നം പരിഹരിക്കണം. ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം

കാഞ്ഞങ്ങാട് : രാത്രി തിരികെ വരുന്ന വന്ദേഭാരത് എക്‌സ്പ്രസിന് പയ്യന്നൂര്‍ നീലേശ്വരം കാഞ്ഞങ്ങാട് സ്റ്റോപ്പ് അനുവദിച്ച് മലബാറിലെ രാത്രി യാത്ര പ്രശ്‌നം പരിഹരിക്കണം. ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം. കേരളത്തിന് അനുവദിച്ച രണ്ടാമത് വന്ദേഭാരത് എക്‌സ്പ്രസില്‍ വിദഗ്ദ്ധ ചികിത്സ ആവശ്യം ഉള്ള രോഗികള്‍ക്ക് ആശ്വാസമായി ഒരു ആംബുലന്‍സ് കോച്ച് കൂടി ഉള്‍പ്പെടുത്തണമെന്നും ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം സംസ്ഥാന പ്രസിഡണ്ട് സികെ നാസര്‍ കാഞ്ഞങ്ങാട് ആവശ്യപ്പെട്ടു. 

നിലവില്‍ കോഴിക്കോട് ഭാഗത്ത് നിന്ന് കാസര്‍ഗോഡ് ഭാഗത്തേക്ക് അഞ്ച് മണിക്ക് ശേഷം ട്രയിന്‍ ഇല്ലാത്ത അവസ്ഥ നിലവിലുണ്ട്. ഇതിന് പരിഹാരമായി തിരുവനന്തപുരത്ത് നിന്ന് തിരികെ കാസര്‍ഗോഡ് വരുന്ന വന്ദേഭാരത് എക്‌സ്പ്രസിന് പയ്യന്നൂര്‍ നിലേശ്വരം കാഞ്ഞങ്ങാട് സ്റ്റോപ്പ് അനുവദിച്ച് മലബാറിലെ രാത്രി യാത്ര പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കും. 

രാത്രി യാത്രക്ക് കൗണ്ടര്‍ ടിക്കറ്റ് എടുക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തണമെന്നും റെയില്‍വേ മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. ആംബുലന്‍സ് കോച്ച് സംബന്ധിച്ച് നിരവധി നിവേദനങ്ങള്‍ സംഘടന ഇതിനകം നല്‍കിയിട്ടുണ്ട്.





0/Post a Comment/Comments