കാപ്പാട് വിനോദ സഞ്ചാര കേന്ദ്രത്തിലെ പേ വിഷബാധയേറ്റ കുതിര ചത്തു.


കാപ്പാട് വിനോദ സഞ്ചാര കേന്ദ്രത്തിലെ പേ വിഷബാധയേറ്റ കുതിര ചത്തു. ഇന്ന് പുലർച്ചെയാണ് കുതിര ചത്തത്. ജില്ലാ ടൂറിസം പ്രമോഷൻ കൌൺസിലിൻ്റെ കീഴിൽ കാപ്പാട് വിനോദസഞ്ചാര കേന്ദ്രത്തിൽ കഴിഞ്ഞ ഒന്നര വർഷമായി ഈ കുതിര സവാരി നടത്തുന്നുണ്ട്. സ്വകാര്യ വ്യക്തിയുടെ കുതിരയെ ഡിടിപിസി വാടകക്കെടുത്തായിരുന്നു സവാരി നടത്തിയിരുന്നത്. കഴിഞ്ഞ മാസം 19നാണ് കുതിരയെ പേ വിഷബാധയേറ്റ നായ കടിച്ചത്.

തുടർന്ന് ചേമഞ്ചേരി വെറ്റിറിനറി സർജൻ്റെ നേതൃത്വത്തിൽ കുതിരക്ക് 5 ഡോസ് വാക്സിൻ നൽകിയിരുന്നു. പിന്നീട് ദിവസങ്ങൾക്ക്ശേഷം കുതിര ക്ഷീണിതനാവുകയും ഇന്ന് പുലർച്ചെ മരണപ്പെടുകയുമാണ് ഉണ്ടായത്. കോഴിക്കോട് നിന്നോ തൃശ്ശൂർ വെറ്റററിനറി സർവ്വകലാശക്ക് കീഴിലുള്ള സ്ഥാപനത്തിൽ നിന്നോ അധികൃതർ ഉടൻ എത്തുമെന്നാണ് അറിയുന്നത്. പോസ്റ്റ്മോർട്ടം നടത്തിയതിനുശേഷം മാത്രമേ കുതിരക്ക് പേ വിഷബാധയേറ്റിട്ടുണ്ടോ എന്ന് കൃത്യമായി പറയുവാൻ സാധിക്കുകയുള്ളു.
നിലവിൽ അടുത്തിടപഴകിയവർ ജാഗ്രത പാലിക്കണമെന്നാണ് കഴിഞ്ഞ ദിവസം കൊയിലാണ്ടി വെറ്ററിനറി സർജ്ജൻ മുന്നറിയിപ്പ് നൽകിയത്. ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും, കുതിരയുടെ സ്രവം മനുഷ്യശരീരത്തിലുണ്ടാകുന്ന മുറിവുകളിലൂടെ ശരീരത്തിലേക്ക് പ്രവേശിച്ചെങ്കിൽ മാത്രമേ ഭയപ്പെടേണ്ടതുള്ളൂ എന്നാണ് അധികൃതരിൽ നിന്ന് ലഭിക്കുന്ന വിവരം. സംശയ നിവാരണത്തിന് അരോഗ്യ വിഭാഗത്തെ സമീക്കണമെന്നും അധികൃതർ അറിയിച്ചു.

0/Post a Comment/Comments