ന്യൂഡല്‍ഹി: രാജ്യത്ത് ലോണ്‍ ആപ്പുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരുമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ആര്‍ബിഐയുമായി ചേര്‍ന്ന് ഐടി മന്ത്രാലയം ആപ്പുകളുടെ വൈറ്റ് ലിസ്റ്റ് തയ്യാറാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലുമുള്ള നിമയവിരുദ്ധമായ ആപ്പുകള്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സൈബര്‍ കുറ്റകൃത്യങ്ങള്‍ പൊലീസ് ഗൗരവമായാണ് കാണുന്നത്. നിലവില്‍ ഐടി നിയമത്തില്‍ ക്രിമിനല്‍ ആപ്പുകള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ പരിമിതിയുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പാര്‍ലമെന്റെ സമ്മേളനത്തില്‍ ഡിജിറ്റല്‍ ഇന്ത്യ ബില്‍ അവതരിപ്പിക്കുമെന്നും ബില്ലു വരുന്നതോടെ ആപ്പ് സ്റ്റോറുകള്‍ക്കും പ്ലേ സ്റ്റോറുകള്‍ക്കും കര്‍ശന വ്യവസ്ഥകള്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
Post a Comment