നിപ; സമ്പർക്കബാധിത സ്ഥലങ്ങള്‍ സന്ദര്‍ശിച്ചവര്‍ സ്വയം ക്വാറന്റൈനില്‍ പോകണം

നിപ വൈറസ് സാഹചര്യത്തില്‍ സമ്ബര്‍ക്കബാധിത സ്ഥലങ്ങള്‍ സന്ദര്‍ശിച്ചവര്‍ സ്വയം ക്വാറന്റയിനില്‍ പോകണമെന്ന് അറിയിപ്പ്.

സെപ്തംബര്‍ 8 നു ഉച്ചക്ക് 12.30 മുതല്‍ 1.30 വരെയുള്ള ജുമാ നമസ്‍കാരത്തിനായി വടകര പഴയ ബസ് സ്റ്റാൻഡിനു സമീപമുള്ള ജുമാ മസ്ജിദ് സന്ദര്‍ശിച്ചവര്‍, സെപ്റ്റംബര്‍ 10 നു രാവിലെ 11 മുതല്‍ വൈകുന്നേരം 3 വരെ വടകര ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിയവര്‍, അന്നേ ദിവസം രാത്രി 9.30 മുതല്‍ 10 വരെ കോഴിക്കോട് കാരപറമ്ബ് റിലയൻസ് സ്മാര്‍ട്ട് പോയിന്റ് സന്ദര്‍ശിച്ചവര്‍ സ്വയം ക്വാറന്റയിനില്‍ പോകുകയും നിപ കണ്ട്രോള്‍ സെല്ലില്‍ വിവരം അറിയിക്കുകയും ചെയ്യണമെന്നാണ് അറിയിച്ചിരിക്കുന്നത്.

പൊതുജനശ്രദ്ധക്കായി പുറത്തിറക്കിയ അറിയിപ്പാണിത്.വിവരം അറിയിക്കുവാനായി കണ്‍ട്രോള്‍ സെല്‍ നമ്ബറുകളായ 0495 -2383100 101 , 0495- 2384100 101, 0495- 2386100 എന്നിവയില്‍ ബന്ധപ്പെടാം.

അതേസമയം സംസ്ഥാനത്തെ നിപ പരിശോധനയില്‍ 42 സാമ്ബിളുകള്‍ നെഗറ്റീവ് എന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. ഹൈ റിസ്ക് പട്ടികയില്‍ പെടുന്നവരും നെഗറ്റീവ് ആണെന്ന് വീണ ജോര്‍ജ് അറിയിച്ചു.ഇനി 39 പേരുടെ ഫലം കൂടി കിട്ടാൻ ഉണ്ട്. സമ്ബര്‍ക്കത്തില്‍ പെട്ടിട്ടുള്ളവരുടെ കണ്ടുപിടിക്കാനുള്ള ശ്രമങ്ങള്‍ പൊലീസിൻെറ സഹായത്തോടെ നടത്തും.





0/Post a Comment/Comments