*മാക്കൂട്ടത്ത് സ്ത്രീയുടെ മൃതദേഹം സ്യൂട്ട്കേസിലാക്കിയ നിലയിൽ*
▂▂▂▂▂▂▂▂▂▂▂▂▂▂▂▂
📡Flash news group🎙️
▂▂▂▂▂▂▂▂▂▂▂▂▂▂▂▂
കേരളാ-കര്‍ണാടക അതിര്‍ത്തിയിലെ മാക്കൂട്ടം പെരുമ്പാടി ചുരത്തില്‍ സ്ത്രീയുടെ മൃതദേഹം സ്യൂട്ട്കേസിലാക്കിയ നിലയിൽ കണ്ടെത്തി. കണ്ണൂരില്‍ നിന്നും ബംഗളൂരുവിലേക്ക് പോകുന്ന പ്രധാന അന്തര്‍സംസ്ഥാന പാതയായ മാക്കൂട്ടം ചുരത്തിൽ റോഡിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
കേരള അതിർത്തിയിൽ നിന്ന് 15 കിലോമീറ്ററോളം മാറി കര്‍ണാടക വനമേഖലയിലാണ് സ്യൂട്ട്കേസ് കണ്ടത്. സ്ത്രീയുടെ മൃതദേഹം നാലു കഷ്ണങ്ങളായി മുറിച്ച നിലയിലാണ്. മൃതദേഹത്തിന് രണ്ടാഴ്ചയോളം പഴക്കമുണ്ടെന്നാണ് നിഗമനം. ദുര്‍ഗന്ധം വമിക്കുന്ന നിലയിൽ കർണാടക വനംവകുപ്പ് ഉദ്യോഗസ്ഥരാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ വിരാജ്പേട്ട പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം വിരാജ്‌പേട്ട താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post a Comment