നിപ: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ചയും അവധിനിപ വൈറസ് ബാധയുടെ പശ്ചാതലത്തില്‍ മുന്‍കരുതലുകളുടെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ ശനിയാഴ്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ എ. ഗീത അറിയിച്ചു. ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍, മദ്രസ, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. വ്യാഴം, വെള്ളി ദിവസങ്ങളില്‍ നേരത്തേ തന്നെ അവധി പ്രഖ്യാപിച്ചിരുന്നു.

ജില്ലയിലെ ട്യൂഷന്‍ സെന്ററുകള്‍, കോച്ചിങ് സെന്ററുകള്‍ എന്നിവയും പ്രവര്‍ത്തിക്കാന്‍ പാടില്ല. അതേസമയം യൂണിവേഴ്‌സിറ്റി, പി.എസ്.സി. പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ ഒരുക്കാവുന്നതാണെന്നും കളക്ടറുടെ ഉത്തരവില്‍ പറയുന്നു.

0/Post a Comment/Comments