തിരുവനന്തപുരം: സംസ്ഥാനത്ത് മാലിന്യം കെട്ടിക്കിടക്കുന്ന 3000 ഇടങ്ങൾ സൗന്ദര്യവൽക്കരിച്ച് ‘സ്നേഹാരാമങ്ങൾ’ ഒരുക്കും. മാലിന്യമുക്തം നവകേരളം ക്യാംപെയിനിന്റെ ഭാഗമായ പദ്ധതിയിൽ നാഷനൽ സർവീസ് സ്കീം (എൻഎസ്എസ്) പങ്കാളികളാണ്. തദ്ദേശസ്ഥാപനങ്ങൾ കണ്ടെത്തി നൽകുന്ന ഇടങ്ങൾ എൻഎസ്എസ് വോളന്റിയർമാർ പച്ചത്തുരുത്ത്, ചുമർച്ചിത്രം, വെർട്ടിക്കൽ ഗാർഡൻ, പാർക്ക്, തണലിടം (വിശ്രമസംവിധാനം), സ്‌ക്രാപ്-അജൈവ പാഴ്‌വസ്തുക്കൾ കൊണ്ടുള്ള ഇൻസ്റ്റലേഷൻ എന്നിവ ഒരുക്കി മനോഹരമാക്കും. ഗാന്ധിജയന്തിദിനത്തിലാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.
സ്നേഹാരാമങ്ങളുടെ പ്രവർത്തനത്തിന് ശുചിത്വമിഷൻ അയ്യായിരം രൂപവീതം തദ്ദേശസ്ഥാപനങ്ങൾ മുഖേന നൽകും. ബാക്കി പണം പ്രായോജകർ വഴിയോ തദ്ദേശസ്ഥാപനങ്ങളുടെ തനതുഫണ്ടിൽനിന്നോ കണ്ടെത്തും. പദ്ധതി നടപ്പാക്കാനുള്ള മാലിന്യനിക്ഷേപ കേന്ദ്രങ്ങൾ ഈ മാസം 30നകം കണ്ടെത്താൻ തദ്ദേശസ്ഥാപനങ്ങൾക്ക് സർക്കാർ നിർേദശം നൽകി. അടുത്ത ജനുവരി ഒന്നിന് 3000 ആരാമങ്ങൾ തുറക്കാനാണ് തദ്ദേശവകുപ്പിന്റെ ലക്ഷ്യം.
Post a Comment