ഇന്ന് മഹാത്മാവിന്റെ 154-ാം ജന്മദിനം; ഗാന്ധി സ്മരണയില്‍ രാജ്യം



ഇന്ന് രാഷ്‌ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 154-ാം ജന്മദിനം. അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലുറച്ച്‌ ലോക ശ്രദ്ധ പിടിച്ചു പറ്റിയ ബാപ്പുവിനെ ഈ അവസരത്തില്‍ സ്മരിക്കുകയാണ് രാജ്യം.

ഒരു രാഷ്‌ട്രീയ നേതാവിനപ്പുറം ജനങ്ങളുടെ ഹൃദയത്തില്‍ തിളങ്ങിനിന്ന ദാര്‍ശനികനായിരുന്നു ഗാന്ധിജി. ഐക്യരാഷ്‌ട്രസഭ ഇതേ ദിവസം അന്താരാഷ്‌ട്ര അഹിംസാദിനമായി ആചരിക്കുന്നു.

ബ്രിട്ടീഷ് ഭരണത്തില്‍നിന്ന് ഇന്ത്യയുടെ മോചനം തേടിയുള്ള പോരാട്ടത്തിന് നേതൃത്വം നല്‍കിയ ഗാന്ധിജിയും അനുയായികളും സഹിച്ച ത്യാഗങ്ങള്‍ അടയാളപ്പെടുത്തുംവിധമാണ് ഗാന്ധിജയന്തി ദിനം ആചരിക്കുന്നത്. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര പോരാട്ട ചരിത്രത്തിലെ ഒന്നാമത്തെ സ്ഥാനമാണ് എപ്പോഴും ഗാന്ധിജിക്ക് നല്‍കിയിട്ടുള്ളത്. വര്‍ണവിവേചനത്തിനെതിരായും ഹരിജന്‍ സേവനത്തിനുമായും മാറ്റിവെച്ചതായിരുന്നു ഗാന്ധിജിയുടെ ജീവിതം.





0/Post a Comment/Comments