തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ നിയമസഭ നിയോജക മണ്ഡലങ്ങളിലെയും കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. താലൂക്ക് ഓഫിസിലും വില്ലേജ് ഓഫിസുകളിലും പഞ്ചായത്ത് ഓഫിസുകളിലും ബി.എൽ.ഒമാരുടെ കൈവശവും കരട് വോട്ടർ പട്ടിക പൊതുജനങ്ങൾക്ക് പരിശോധനക്ക് ലഭിക്കും. കരട് പട്ടികയിലുള്ള ആക്ഷേപങ്ങളും അവകാശവാദങ്ങളും ഡിസംബർ ഒമ്പതുവരെ സമർപ്പിക്കാം._
_വോട്ടർ പട്ടികയിലെ തെറ്റുകൾ തിരുത്താനും മരിച്ചവരെയും സ്ഥലം മാറിപ്പോയവരെയും ഒഴിവാക്കാനുമുള്ള അവസരമാണിത്._
_വോട്ടർപട്ടികയിൽനിന്ന് തെറ്റായി ഒഴിവാക്കപ്പെട്ടവർക്കും 17 വയസ്സ് തികഞ്ഞവർക്കും ഓൺലൈനായി വോട്ടർ പട്ടികയിൽ പേര് ചേർക്കാം. ceo.kerala.gov.in എന്ന വെബ്സൈറ്റിൽനിന്ന് ഫോട്ടോയില്ലാത്ത കരട് വോട്ടർ പട്ടിക പോളിങ് സ്റ്റേഷൻ തിരിച്ച് ഡൗൺലോഡ് ചെയ്യാം. കരട് പട്ടികയിൽ പേരുണ്ടോയെന്ന് electoralsearch.eci.gov.in. എന്ന വെബ്സൈറ്റിൽ പരിശോധിക്കാം._
_voters.eci.gov.in എന്ന വെബ്സൈറ്റ് വഴിയോ വോട്ടർ ഹെൽപ് ലൈൻ ആപ് വഴിയോ അപേക്ഷ സമർപ്പിക്കാം. അവസാന പട്ടിക 2024 ജനുവരി അഞ്ചിന് പുറത്തിറക്കും._
Post a Comment