കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഒരിടവേളയ്ക്ക് ശേഷം ആദ്യമായി സ്വര്‍ണവില 42,000ല്‍ താഴെ എത്തി. പവന് 160 രൂപ കുറഞ്ഞതോടെയാണ് സ്വര്‍ണവില 42000ല്‍ താഴെ എത്തിയത്. 41,920 രൂപയാണ് ഇന്നത്തെ സ്വര്‍ണവില.
ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 5240 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം 20 മുതല്‍ സ്വര്‍ണവിലയില്‍ ഇടിവാണ് ദൃശ്യമാകുന്നത്. 20ന് 44,160 രൂപയായിരുന്നു സ്വര്‍ണവില. രണ്ടാഴ്ചക്കിടെ 2000 രൂപയില്‍പ്പരമാണ് ഇടിഞ്ഞത്.
Post a Comment