റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ അവസരം





ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത കുടുംബങ്ങൾക്കുള്ള പൊതുവിഭാഗം റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് (പി.എച്ച്.എം) മാറ്റുന്നതിന് ഒക്ടോബർ പത്ത് മുതൽ 20 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. സർക്കാർ /പൊതുമേഖല സ്ഥാപനങ്ങളിൽ ജോലിയുള്ളവ, ആയിരം ചതുരശ്ര അടിക്ക് മുകളിൽ വീടുള്ളവർ, ഒരേക്കറിൽ കൂടുതൽ ഭൂമിയുള്ളവർ, ആദായ നികുതി അടയ്ക്കുന്നവർ, നാല് ചക്ര വാഹനമുള്ളവർ എന്നീ ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെട്ടിട്ടില്ലാത്തവർക്ക് അപേക്ഷ സമർപ്പിക്കാം.


അപേക്ഷയോടൊപ്പം വരുമാന സർട്ടിഫിക്കറ്റ്, വീടിന്റെ വിസ്തീർണ്ണം കാണിക്കുന്ന സാക്ഷ്യപത്രം (പഞ്ചായത്ത്/നഗരസഭ സെക്രട്ടറി നൽകുന്നത്), പുതിയ നികുതി ചീട്ടിന്റെ പകർപ്പ്, 2009ലെ ബി.പി.എൽ ലിസ്റ്റിൽ ഉൾപ്പെട്ട കുടുംബമാണെങ്കിൽ അത് തെളിയിക്കുന്ന സാക്ഷ്യപത്രം, സ്വന്തമായി സ്ഥലമില്ലെങ്കിൽ അത് കാണിക്കുന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം, സ്വന്തമായി വീടില്ലെങ്കിൽ അത് കാണിക്കുന്ന പഞ്ചായത്ത്/നഗരസഭ സെക്രട്ടറിയുടെ സാക്ഷ്യപത്രം, ഗുരുതര രോഗാവസ്ഥ/ഭിന്നശേഷിയുള്ളവർ അത് കാണിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ മുൻഗണന ലഭിക്കാൻ അപേക്ഷയോടൊപ്പം സമർപ്പിക്കണം.

0/Post a Comment/Comments