ആനയുടെ ആക്രമണത്തിൽ നിന്നും തല നാരിഴയ്ക്കാണ് ഉളിക്കലിലെ സജീവൻ തേറമ്പ് രക്ഷപ്പെട്ടത്.


ഉളിക്കൽ: ആനയുടെ ആക്രമണത്തിൽ നിന്നും തല നാരിഴയ്ക്കാണ് ഉളിക്കലിലെ സജീവൻ തേറമ്പ് പുത്തൻപുരയിൽ (53)  രക്ഷപ്പെട്ടത്. ബുധനാഴ്ച രാവിലെ ഉളിക്കൽ ടൗണിനടുത്ത് സെന്റ് ജോസഫ് പള്ളി പരിസരത്തു വെച്ചാണ് കാട്ടാനയെ തൊട്ടു മുന്നിൽ കണ്ടത്. പ്രാണരക്ഷാർഥം ഓടി രക്ഷപ്പെടുത്തിനിടയിൽ വീണ് തലയ്ക്കും കാലിനും സാരമായി പരിക്കേറ്റു. കണ്ണൂർ അസ്പത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റെങ്കിലും ജീവൻ തിരിച്ചു കിട്ടിയതിന്റെ ആശ്വാസത്തിലാണ് സജീവൻ  
ബെക്കിൽ സഞ്ചരിക്കുന്നതിനിടയിലാണ് മണിപ്പാറയിലെ സജീർ കല്ലിപ്പീടികയിൽ (34) കാട്ടാനയുടെ മുന്നിൽപ്പെടുന്നത്.  രാവിലെ ഭാര്യയെ ജോലി സ്ഥലത്ത് കൊണ്ടാക്കാൻ വള്ളിത്തോട് ഭാഗത്തേക്ക് പോയി വരുന്നതിനിടയിലാണ് മുന്നിൽപ്പെട്ടത്.  ബൈക്ക് ഉപേക്ഷിച്ച് ഓടുന്നതിനിടയിൽ വീണ് കൈക്കും കാലിനും പരിക്കേറ്റത്. ഉളിക്കലിലെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സ തേടി.

0/Post a Comment/Comments