ഡെബിറ്റ് കാര്‍ഡ്/ ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താവ് ആണോ? ആര്‍ബിഐയുടെ പുതിയ ചട്ടങ്ങള്‍ പ്രാബല്യത്തില്‍



ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, പ്രീപെയ്ഡ് കാര്‍ഡ് എന്നിവയുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ പുതിയ ചട്ടങ്ങള്‍ പ്രാബല്യത്തിലായി.

ഒന്നിലധികം കാര്‍ഡ് നെറ്റ്‌വര്‍ക്കുകളില്‍ നിന്ന് ഉപഭോക്താവിന് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ അനുമതി നല്‍കുന്നതാണ് ഒന്നാമത്തെ ചട്ടം. കാര്‍ഡ് ഇഷ്യൂ ചെയ്യുന്നവര്‍ ഒന്നിലധികം കാര്‍ഡ് നെറ്റ്‌വര്‍ക്കുകളുമായി സഹകരിച്ച്‌ കാര്‍ഡുകള്‍ അവതരിപ്പിക്കണമെന്നതാണ് രണ്ടാമത്തെ ചട്ടം.

 നിലവില്‍, ഡെബിറ്റ് കാര്‍ഡ്/ക്രെഡിറ്റ് കാര്‍ഡ് എന്നിവയ്ക്ക് അപേക്ഷിക്കുമ്ബോള്‍ കാര്‍ഡ് ഇഷ്യൂ ചെയ്യുന്നവര്‍ നിശ്ചയിച്ച നെറ്റ്‌വര്‍ക്ക് പ്രൊവൈഡര്‍മാരുടെ കാര്‍ഡുകളാണ് ഉപഭോക്താവിന് ലഭിക്കാറുള്ളത്. പുതിയ ചട്ടമനുസരിച്ച്‌, ഉപഭോക്താവിന് ഇനി മുതല്‍ ഇഷ്ടമുള്ള നെറ്റ്‌വര്‍ക്ക് പ്രൊവൈഡര്‍മാരെ തിരഞ്ഞെടുക്കാനാകും.

ഉപഭോക്താവിന് ഇഷ്ടമുള്ള നെറ്റ്‌വര്‍ക്ക് പ്രൊവൈഡര്‍മാരെ തിരഞ്ഞെടുക്കുമ്ബോള്‍, ബാങ്കുകള്‍ അടക്കമുള്ള ധനകാര്യസ്ഥാപനങ്ങള്‍ ഒന്നിലധികം കാര്‍ഡ് നെറ്റ്‌വര്‍ക്ക് പ്രൊവൈഡര്‍മാരുമായി ധാരണയില്‍ എത്തേണ്ടതുണ്ട്. അര്‍ഹതപ്പെട്ട ഉപഭോക്താവിനെ ഇഷ്ടമുള്ള കാര്‍ഡ് നെറ്റ്‌വര്‍ക്ക് തിരഞ്ഞെടുക്കാൻ സഹായിക്കുന്നതിന്റെ ഭാഗമായാണ് റിസര്‍വ് ബാങ്കിന്റെ നടപടി. കാര്‍ഡ് ഇഷ്യൂ ചെയ്യുന്ന സമയത്തോ, പുതുക്കുന്ന സമയത്തോ ഇഷ്ടാനുസരണം കാര്‍ഡ് നെറ്റ്‌വര്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണ്. ഈ വര്‍ഷം ജൂലൈ മാസമാണ് റിസര്‍വ് ബാങ്ക് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്.





0/Post a Comment/Comments