ഇരിട്ടി ബ്ലോക്ക് കേരളോത്സവം : കീഴല്ലൂർ ജേതാക്കൾഇരിട്ടി: തില്ലങ്കേരി സി എച്ച് എം ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന  ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം  ഡോ.വി.ശിവദാസൻ എം പി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീമതി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാജിദ സാദിഖ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ്  അണിയേരി ചന്ദ്രൻ , ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ എം. രതീഷ്, ഷിജി നടുപറമ്പിൽ, സി. ഷിജു,  ബ്ലോക്ക് സിക്രട്ടറി പി.പി. മീരാബായി , ജോയിന്റ് ബി ഡി ഒ പി. ദിവാകരൻ എന്നിവർ സംസാരിച്ചു. മൽസരത്തിൽ കീഴല്ലൂർ പഞ്ചായത്ത് ഓവറോൾ ചാമ്പ്യൻമാരായി. ആറളം രണ്ടാം സ്ഥാനവും തില്ലങ്കേരി മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ ഉദ്ഘാടനം ചെയ്തു.0/Post a Comment/Comments