ഗതാഗതം നിരോധിച്ചു



കൂത്തുപറമ്പ് റിങ് റോഡിന്റെ (പൂരക്കളം മുതല്‍ കൂത്തുപറമ്പ് ബോംബെ ഹോട്ടല്‍ കൂത്തുപറമ്പ് - പഴയനിരത്ത് റോഡ്) നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള വാഹനഗതാഗതവും റോഡരികിലുള്ള പാര്‍ക്കിങ്ങും ഒരു മാസത്തേക്ക് പൂര്‍ണ്ണമായും നിരോധിച്ചു.

 കൂത്തുപറമ്പ് വഴി മട്ടന്നൂരില്‍ നിന്നും കണ്ണൂരിലേക്കും കണ്ണൂരില്‍ നിന്ന് മട്ടന്നൂരിലേക്കും പോകുന്ന വാഹനങ്ങള്‍ കൂത്തുപറമ്പ് പഴയനിരത്ത് വഴി പേകാതെ കൂത്തുപറമ്പ് ടൗണ്‍ വഴി പോകേണ്ടതാണെന്ന് കെ ആര്‍ എഫ് ബി - പി എം യു എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.





0/Post a Comment/Comments