വിദേശത്ത് ജോലി അന്വേഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്!; നോർക്ക അറ്റസ്റ്റേഷൻ ഇന്നുമുതൽ ഡിജിറ്റൽ പേയ്മെന്റ് വഴി മാത്രം



തിരുവനന്തപുരം: നോർക്ക റൂട്ട്‌സിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ സെന്ററുകളിൽ ഇന്നുമുതൽ(ചൊവ്വാഴ്ച) ഡിജിറ്റൽ പേയ്‌മെന്റ് വഴി മാത്രമേ ഫീസടയ്ക്കാൻ സാധിക്കുകയുള്ളൂ. ഇനിമുതൽ നേരിട്ട് പണം സ്വീകരിക്കുന്നതല്ലെന്ന് നോർക്ക റൂട്ട്‌സ് അറിയിച്ചു.

ഡെബിറ്റ് / ക്രെഡിറ്റ് കാർഡുകൾ മുഖേനയോ യുപിഐ അധിഷ്ഠിത പേയ്‌മെന്റ് ആപ്പുകൾ വഴിയോ  ഫീസടയ്ക്കാവുന്നതാണെന്ന് സിഇഒ കെ ഹരികൃഷ്ണൻ സമ്പൂതിരി അറിയിച്ചു. ഒക്ടോബർ 3 മുതൽ സർട്ടിഫിക്കറ്റുകൾ അറ്റസ്റ്റ് ചെയ്യുന്നതിനായി റീജിയണൽ ഓഫീസുകളിൽ എത്തുന്ന പൊതുജനങ്ങൾ ഇക്കാര്യം ശ്രദ്ധിക്കണമെന്നും നോർക്ക റൂട്ട്‌സ് അഭ്യർത്ഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക് നോർക്ക റൂട്ട്‌സ് വെബ്ബ്‌സൈറ്റായ www.norkaroots.org സന്ദർശിക്കാവുന്നതാണ്. സംശയനിവാരണത്തിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറിൽ 18004253939 ഇന്ത്യയിൽ നിന്നും +91 8802012345 വിദേശത്തു നിന്നും (മിസ്ഡ് കോൾ സൗകര്യം)  ബന്ധപ്പെടാവുന്നതാണ്.





0/Post a Comment/Comments