കൊച്ചി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വിദ്യാര്‍ഥികളുടെ ആധാര്‍വിവരങ്ങളും രക്ഷിതാക്കളുടെ മൊബൈല്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങളും ശേഖരിക്കുന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി.
ഡെമോക്രാറ്റിക് അലയന്‍സ് ഫോര്‍ നോളജ് ഫ്രീഡം എന്ന സംഘടനയാണ് ഹര്‍ജി നല്‍കിയത്. ഇവര്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് എ ജെ ദേശായി, ജസ്റ്റിസ് വി ജി അരുണ്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിശദീകരണം തേടിയത്.
Post a Comment